ലഖ്നോയിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ 22 കാരിയായ ഒരു യുവതി ഗൈനക്കോളജി ശസ്ത്രക്രിയക്ക് വിധേയയാകുമ്പോൾ, അവരുടെ മുഖവും സ്വകാര്യ ഭാഗങ്ങളും ഉൾപ്പെടെ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഏപ്രിൽ 26-ന് നടന്ന സംഭവത്തിൽ ചികിത്സ നടത്തിയത് മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഈ ഫോട്ടോകൾ വൈറലായി.
രോഗിയുടെ സ്വകാര്യതയും ചികിത്സ ധാർമ്മികതയും ലംഘിച്ച ഈ പ്രവൃത്തി വ്യാപക വിമർശനത്തിനിടയാക്കി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം പ്രതിഭ കുശ്വാഹ, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പോലീസ് സൂപ്രണ്ടിന് കത്തെഴുതി. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് ഉറപ്പുനൽകി.
മഞ്ജൻപൂർ ഡിഎസ്പി ശിവങ്ക് സിങ്ങിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫോട്ടോകൾ പകർത്തിയത് ആരാണെന്നും, ഓപ്പറേഷൻ തിയേറ്ററിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നും കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നു. പ്രിൻസിപ്പൽ ഡോ. ഹരിയോം കുമാർ സിങ്, ചെയ്തത് ഗുരുതര തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. ഉത്തരവാദികളായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
Photo and News Source: Kerala Online News









