യൂട്യൂബ്, ലോകത്തെ ഏറ്റവും പ്രിയപ്പെട്ട വീഡിയോ പ്ലാറ്റ്ഫോമായിരുന്നു. 2005-ൽ ആരംഭിച്ചെങ്കിലും ഇന്നും ഉപജീവനത്തിനും വിനോദത്തിനുമൊക്കെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഒരു പുത്തൻ ഫീച്ചർ അവതരിപ്പിക്കാനാണ് യൂട്യൂബ് തയ്യാറാകുന്നത്. ഉപയോക്താക്കൾക്ക് കീവേർഡ് ഉപയോഗിക്കുന്നതിനുപകരം, എഐയോട് സംസാരിച്ചാണ് സെർച്ച് ചെയ്യേണ്ടത്. ‘ആസ്ക് യൂട്യൂബ്’ എന്ന പേരിലാണ് ഈ സൗകര്യം ലഭ്യമാകുക. ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് എഐ ജനറേറ്റ് ചെയ്ത സമ്മറികളും ചെറിയ ക്ളിപ്പുകളും ലോങ് വീഡിയോകളും നൽകും.

ഉദാഹരണത്തിന്, ഡിഎസ്എൽആർ ക്യാമറയെക്കാൾ വ്ളോഗിനായി താഴെ വിലയുള്ള ക്യാമറ എന്തെന്ന് ചോദിച്ചാൽ, നിരവധി വിവരങ്ങളും ഫോളോ-അപ്പ് ചോദ്യങ്ങളും ലഭിക്കും. സെർച്ച് പ്രക്രിയയെ ഇതോടെ വളരെയധികം എളുപ്പമാക്കുന്നു.

Photo and News Source: Kerala Online News