മലയാളത്തിലെ ആദ്യത്തെ പൂർണ്ണമായ എ. ഐ. നിർമ്മിത ചിത്രമായ ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ പോസ്റ്റ്-പ്രൊഡക്ഷൻ അവസാന ഘട്ടത്തിലാണ്. പാപ്പരാസി എന്റർടെയ്ൻമെന്റ് കമ്പനിയുടെ പ്രഖ്യാപനത്തോടെയാണ് ഈ മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമയുടെ നിർമ്മാണം ആരംഭിച്ചത്. പ്രകൃതിദുരന്തത്തിൽ അനാഥനായ കഥാപാത്രം, ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും ഭഗവാൻ അയ്യപ്പന്റെ ആത്മീയ പ്രഭാവത്തിലൂടെയും യോദ്ധാവായി മാറുന്ന കഥ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നു.

സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിൽ മാനവികത പരിണമിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർത്തുന്ന ചിത്രം, ആധുനിക ലോകത്ത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ചർച്ച ചെയ്യുന്നു. സ്‌ക്രിപ്റ്റിംഗ് മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെ എ. ഐ. ഉപയോഗിച്ചുള്ള നിർമ്മാണമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ‘ലോകസിനിമയുടെ ഭാവിയിലേക്കുള്ള നേർക്കാഴ്ച’ എന്ന് കമ്പനി പ്രഖ്യാപിക്കുന്നു. മേയ് 3-ന് എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫസ്റ്റ് ലുക്ക് പുറത്തിറക്കും. ചലച്ചിത്ര-രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

പാപ്പരാസി, വി ക്രിയേറ്റ്, ഗുഡ്ഫെല്ലസ് ഫിലിംസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Photo and News Source: Mathrubhumi