ദുബായിൽ പ്രവർത്തിക്കുന്ന യുഎഇ സ്കൂളുകളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് മിഡ്-ടേം അവധി പ്രഖ്യാപിച്ചു. മെയ് 25 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന ഈ അവധിയിൽ ശനി, ഞായർ ഉൾപ്പെടെ ഒമ്പത് ദിവസം വിദ്യാർത്ഥികൾക്ക് ലഭിക്കും. ജൂൺ 1-ന് ക്ലാസുകൾ പുനരാരംഭിക്കുകയും ജൂൺ 15, 16-ന് മോക്ക് പരീക്ഷകൾ നടത്തുകയും ചെയ്യും. ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനാണ് ഈ പരീക്ഷകൾ.
ജൂൺ 17-ന് ഹിജ്‌റ പുതുവർഷ അവധിയും ലഭിക്കും. തുടർന്ന് ജൂൺ 24 മുതൽ ജൂലൈ 3 വരെ വാർഷിക പരീക്ഷകൾ നടക്കും. നിലവിലെ അധ്യയന വർഷത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണിതെന്നും വിദ്യാർത്ഥികളെ പരീക്ഷയ്ക്കായി സജ്ജമാക്കാൻ സ്കൂളുകൾ ആവശ്യമായ പിന്തുണ നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
Photo and News Source: Malayalam Express










