ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണത്തിന് പുതിയ നിയമങ്ങൾ മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ. സിലിണ്ടർ വിലയിലും വിതരണത്തിലും വലിയ മാറ്റങ്ങൾ. പശ്ചിമേഷ്യയിലെ സംഘർഷം മൂലമുണ്ടായ വാതക പ്രതിസന്ധി നേരിടാനാണ് ഈ നിയമങ്ങൾ.

പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ഉപയോഗിക്കുന്ന കുടുംബങ്ങൾ എൽപിജി കണക്ഷൻ ഉപേക്ഷിക്കണം. പിഎൻജി ഉപഭോക്താക്കൾക്ക് എൽപിജി റീഫിൽ അല്ലെങ്കിൽ പുതിയ കണക്ഷനുകൾക്ക് അർഹതയില്ല. ഇതിനകം 43,000 കുടുംബങ്ങൾ സിലിണ്ടറുകൾ തിരികെ നൽകി.

ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഒടിപി നിർബന്ധം. ഡെലിവറി സമയത്ത് ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒടിപി അയക്കും. സ്ഥിരീകരിച്ചാലേ സിലിണ്ടർ കൈമാറുക. നഗരങ്ങളിൽ 21-25 ദിവസത്തിനും ഗ്രാമങ്ങളിൽ 45 ദിവസത്തിനും അടുത്ത ബുക്കിംഗ് സാധ്യമാകും. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ഓൺലൈൻ കെവൈസി നിർബന്ധം.

Photo and News Source: Samakalika Malayalam