സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ സഹിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. ദേശീയ ഐക്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളും ഗോത്രപരമായ വിവേചനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും കണ്ടെത്തി നിരവധി പേരെതിരെ നടപടി സ്വീകരിച്ചു. ക്രമസമാധാനത്തെ തകരാറിലാക്കാൻ ശ്രമിക്കുന്ന പോസ്റ്റുകളും ചർച്ചകളും അധികൃതർ നിരീക്ഷിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടിയാണിത്.

രാജ്യത്തെ സുരക്ഷിതത്വത്തിനും ഐക്യത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്ക് കർശനമായ ശിക്ഷ നൽകുമെന്ന് മന്ത്രാലയം ഉറപ്പിച്ചു.

Photo and News Source: Kerala Online News