വീട്ടിൽ എലികളുടെ ശല്യം വർധിക്കുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുന്നതും വസ്തുക്കൾ കടിച്ചുനശിപ്പിക്കുന്നതും എലികളുടെ സാധാരണ പ്രവർത്തികളാണ്. എന്നാൽ ചില ലളിതമായ മുൻകരുതലുകളിലൂടെ ഈ ശല്യം കുറയ്ക്കാൻ കഴിയും.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. സാധനങ്ങൾ അടുക്കും ചിട്ടയിലും സൂക്ഷിക്കുക. ആവശ്യമില്ലാത്ത പെട്ടികളും കുപ്പികളും മാറ്റുക. എലികൾ പ്രധാനമായും ഒളിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടാത്ത സ്ഥലങ്ങളിലാണ്.

പഴയ ഫർണീച്ചറുകൾ, പുസ്തകങ്ങൾ, മാലിന്യങ്ങൾ എന്നിവ വീട്ടിലും പരിസരത്തിലും കിടക്കാതെ നോക്കുക. ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലത്ത് ഇടാതെ ഭദ്രമായി ബോക്സിലോ മറ്റോ അടച്ച് സൂക്ഷിക്കുക. ഉപയോ​ഗശൂന്യമായ പഴയ ഗൃഹോപകരണങ്ങൾ വീട്ടിൽ കൂട്ടിയിടാതെ നീക്കം ചെയ്യുക.

Photo and News Source: Samakalika Malayalam