കോട്ടയം: സംസ്ഥാനത്ത് വേനല്‍ മഴക്കാലം രണ്ടുമാസം പൂർത്തിയായപ്പോള്‍ 44 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. മാര്‍ച്ച് 1 മുതൽ ഏപ്രില്‍ 30 വരെ 140 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥലത്ത് 78.4 മില്ലിമീറ്ററേ ലഭിച്ചുള്ളൂ. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 192 മില്ലിമീറ്ററായിരുന്നു മഴ.
2024-ല്‍ 63 ശതമാനം മഴക്കുറവുണ്ടായി. 53 മില്ലിമീറ്ററേ പെയ്തു. പത്തനംതിട്ട ജില്ലയില്‍ മാത്രം 11 ശതമാനം അധിക മഴ ലഭിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 100 മില്ലിമീറ്ററിലധികം മഴ പെയ്തു. പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഏറ്റവും കുറവ് മഴയായിരുന്നു. യഥാക്രമം 27, 31, 35.6 മില്ലിമീറ്ററേ ലഭിച്ചു.
ഏപ്രിലില്‍ 63 ശതമാനം മഴക്കുറവുണ്ടായി. സാധാരണ 105.6 മില്ലിമീറ്ററിനെതിരെ 38.6 മില്ലിമീറ്ററേ ലഭിച്ചു. 2025 ഏപ്രിലില്‍ 126 മില്ലിമീറ്ററും 2024-ല്‍ 41 മില്ലിമീറ്ററുമാണ് മഴ ലഭിച്ചത്. എല്ലാ ജില്ലകളിലും ഏപ്രിലില്‍ മഴക്കുറവ് രേഖപ്പെടുത്തി. പത്തനംതിട്ടയിലും 19 ശതമാനം കുറവുണ്ടായി.
Photo and News Source: Janmabhumi










