കവരത്തിയിൽ നിന്നും ലക്ഷദ്വീപിലെ ഉദ്യോഗസ്ഥരെ അനാവശ്യമായി നീക്കം ചെയ്യുന്നതിനെതിരെ എം.പി. ഹംദുള്ള സഈദ് രംഗത്തുവന്നു. 56 (J) ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയ സെക്രട്ടറി, ദേശീയ എസ്.സി.എസ്.ടി. കമ്മീഷൻ ചെയർമാൻ, കേന്ദ്ര ഭരണപ്രദേശങ്ങളുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പിന്റെ അഡീഷണൽ സെക്രട്ടറി എന്നിവർക്ക് കത്ത് നൽകി.
ലക്ഷദ്വീപ് ഭരണകൂടം പൊതുതാൽപ്പര്യം മുൻനിർത്തി ഫണ്ടമെന്റൽ റൂൾ 56 (j) പ്രകാരമുള്ള നിർബന്ധിത വിരമിക്കൽ നടപടികൾ തുടരുകയാണ്. റവന്യു വകുപ്പിൽ നിന്നും ബി.ഡി.ഒ.മാരായ ചെറിയകോയയെയും, എൻ.സി. മൂസയെയും 56 (j) പ്രകാരം വിരമിപ്പിച്ചു. റവന്യു സെക്രട്ടറി ഡോ. ആർ. ഗിരിശങ്കർ ഉത്തരവുകൾ പുറപ്പെടുവിച്ചു.
നിർബന്ധിത വിരമിക്കലിനെതിരെ ഉദ്യോഗസ്ഥർക്ക് മൂന്ന് മാസത്തെ നോട്ടീസ് കാലയളവിന് പകരമായി ശമ്പളവും അലവൻസുകളും ലഭിക്കും. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ജീവനക്കാരെ വിരമിപ്പിച്ച നടപടിക്ക് പിന്നാലെയാണ് റവന്യു വകുപ്പിലും സമാന നടപടി എടുക്കപ്പെട്ടത്.
Photo and News Source: Sathyam Online










