ഗുരുവായൂരിൽ ഹിന്ദു എംഎല്എ ആവശ്യമാണെന്ന് ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ആവർത്തിച്ചു. അഞ്ചുപതിറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎല്എ ഇല്ലെന്നത് തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
‘പൊലീസ് അല്ല, ഏത് നിയമം വന്നാലും എന്റെ നിലപാടിൽ ഉറച്ചു നിൽക്കും’ എന്നദ്ദേഹം പ്രസ്താവിച്ചു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഗോപാലകൃഷ്ണൻ സംസാരിച്ചത്. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗോപാലകൃഷ്ണൻ നടത്തിയ ‘ഹിന്ദു എംഎല്എ’ പരാമർശത്തെ തുടർന്ന് ഗുരുവായൂർ പോലീസ് കേസ് എടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാ കലക്ടർ കേസ് എടുക്കാൻ ഉത്തരവിട്ടിരുന്നു. എങ്കിലും ഗോപാലകൃഷ്ണൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Kerala Online News










