ഹൈന്ദവരുടെ വിഘ്നേശ്വരനായ ഗണപതിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് കറുകമാല. ദേവന്മാരെ ശല്യപ്പെടുത്തിയ അനിലാസുരനെ പരാജയപ്പെടുത്തിയ ഗണപതി, അസുരന്റെ അഗ്നി മൂലം ശരീരത്തിന് കേടുവന്നപ്പോൾ കശ്യപമുനിയും ഋഷിമാരും കറുകപുല്ല് ശരീരത്തിൽ ചാർത്തി ശമനം വരുത്തി.

അന്നു മുതൽ ഗണപതിയുടെ പ്രിയപ്പെട്ട വഴിപാടായി മാറിയ കറുകമാല, ഉദ്ദേശ്യസാധ്യത്തിനും തടസ്സനിവാരണത്തിനും ഏറ്റവും ഗുണകരമാണ്. 41 ദിവസം തുടർച്ചയായി കറുകമാല ചാർത്തുന്നവരുടെ ആഗ്രഹം ഗണപതി നിരാകരിക്കില്ലെന്നാണ് വിശ്വാസം. നാല്പത്തിയൊന്നാം ദിവസം അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നു. ജന്മനക്ഷത്ര ദിവസം പുഷ്പാഞ്ജലി നടത്തുന്നത് അതിവിശേഷമായി കരുതപ്പെടുന്നു. പ്രധാന സംരംഭങ്ങളുടെയും ശുഭകാര്യങ്ങളുടെയും ആരംഭത്തിന് ഈ ദിവസം ഏറ്റവും അനുയോജ്യമാണ്.

Photo and News Source: Janmabhumi