പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തെ തുടർന്ന് യുഎഇ പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ ഉടൻ തന്നെ മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേമം നിരീക്ഷിക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

യാത്ര നിരോധനവും മടങ്ങിവരുന്നതിനുള്ള നിർദ്ദേശവും പൗരന്മാരുടെ സംരക്ഷണത്തിനുള്ള മുന്‍കരുതലുകളുടെ ഭാഗമാണ്. +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാൻ പൗരന്മാരോട് ആവശ്യപ്പെടുന്നു.

Photo and News Source: Kerala Online News