കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്ട്രോങ്ങ് റൂമിലെ ബാലറ്റ് ബോക്സുകള്‍ തുറക്കാന്‍ ശ്രമം നടന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്നും ടിഎംസി ആരോപിക്കുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

നേതാജി ഇൻഡോർ സ്റ്റേഡിയത്തിനു പുറത്ത് മമത ബാനർജിയും ടിഎംസി നേതാക്കളും പ്രതിഷേധിച്ചു. ബന്ധപ്പെട്ട കക്ഷികളുടെ സാന്നിധ്യമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ബാലറ്റ് ബോക്സുകള്‍ തുറന്നതായാണ് ആരോപണം. വൈകീട്ട് 3.30 വരെ പാർട്ടി പ്രവർത്തകരും സ്ട്രോങ്ങ് റൂമിനു പുറത്തുണ്ടായിരുന്നു.

പെട്ടെന്ന് വൈകീട്ട് 4 മണിക്ക് സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുമെന്ന് ഇമെയിൽ വന്നെന്നും ടിഎംസി നേതാക്കൾ എത്തിയപ്പോൾ ബിജെപിക്കാരെ മാത്രം പ്രവേശിപ്പിച്ചതായും ആരോപിക്കുന്നു. അകത്തേക്ക് പ്രവേശിപ്പിക്കാതെ ബിജെപിക്കാരെ മാത്രം പ്രവേശിപ്പിച്ചതായി ടിഎംസി ആരോപിക്കുന്നു.

Photo and News Source: Sathyam Online