ശ്രീനഗറിൽ നടന്ന സംഭവത്തിൽ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ വിഘടനവാദം പ്രചരിപ്പിച്ചതിനായിരുന്നു ഈ നടപടി. പരേതനായ സയ്യിദ് അലി ഷാ ഗീലാനിയെ ഉൾപ്പെടുത്തി ഇൽതിജ പങ്കിട്ട വീഡിയോയാണ് വിവാദമായത്. ഗീലാനി പാകിസ്ഥാൻ അനുകൂലിയും ഓൾ പാർട്ടിസ് ഹുറിയത്ത് കോൺഫറൻസിന്റെ നേതാവുമായിരുന്നു.
‘ഗീലാനി സാഹബിന്റെ പ്രത്യയശാസ്ത്രത്തോട് യോജിക്കാൻ സാധ്യതയില്ലായിരിക്കാം, പക്ഷേ ഉറുദുവിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്ന ഈ പഴയ വീഡിയോ വളരെ അർത്ഥവത്താണ്’ എന്നാണ് ഇൽതിജ പറയുന്നത്. ഉറുദുവിന്റെ പ്രാധാന്യം കുറച്ചതും, ഡോഗ്രി, ഹിന്ദി, കാശ്മീരി ഭാഷകൾ പുതിയ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ചേർത്തതും അവരെ പ്രകോപിപ്പിച്ചു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യദ്രോഹവും വിഘടനവാദവും പ്രചരിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. ഇന്ത്യയുടെ പരമാധികാരത്തിനും സമാധാനത്തിനും വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ശ്രീനഗറിലെ സൈബർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 152, 196(1), 353(1)(b), (c), (2) വകുപ്പുകൾ പ്രകാരം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു.
Photo and News Source: Janmabhumi










