കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി (KVASU) പാലക്കാട് തിരുവിഴാംകുന്നിലെ ഏവിയൻ റിസർച്ച് സ്റ്റേഷനിലെ റവല്യൂവിംഗ് ഫണ്ട് പൗൾട്രി പ്രോജക്റ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ മുതൽ ബിരുദം വരെയുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 8 ആണ്.
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിന് 900 രൂപ ദിവസവേതനവും പ്രതിമാസം പരമാവധി 24,300 രൂപ വരെ ലഭിക്കും. യോഗ്യത ബി.എസ്.സി (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്) ആയിരിക്കണം. ഫീഡ് മിൽ മേഖലയിൽ പ്രവൃത്തിപരിചയം ആവശ്യമാണ്.
മറ്റൊരു ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിനും ഇതേ ദിവസവേതനമാണ്. യോഗ്യത പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ, ഫീഡ് മിൽ സൂപ്പർവൈസറായി പ്രവൃത്തിപരിചയം ആവശ്യമാണ്. ദിവസവേതനം 820 രൂപയാണ്. പ്രതിമാസം പരമാവധി 22,140 രൂപ വരെ ലഭിക്കും.
ബി.കോം യോഗ്യതയുള്ളവർക്കും ടാലി പരിജ്ഞാനമുള്ളവർക്കും 800 രൂപ ദിവസവേതനവും പ്രതിമാസം 21,600 രൂപ വരെ ലഭിക്കും. ഫീഡ് മിൽ മേഖലയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ജിഎസ്ടി ഫയലിംഗ് പരിചയമുള്ളവർക്ക് കൂടുതൽ മുൻഗണന ലഭിക്കും.
Photo and News Source: Samakalika Malayalam










