കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ നാളെ പുലർച്ചെ വരെ ഇടിമിന്നലോടെ കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിൽ മഴ കൂടുതലായിരിക്കും. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും മഴ ലഭിക്കും.

മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏഴ് ജില്ലകൾക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ മഴയ്ക്കുള്ള സാധ്യതയുണ്ട്.

നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മെയ് 2-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട് പ്രാബല്യത്തിലിരിക്കും. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Photo and News Source: Sathyam Online