തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ പലർക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഇനി പരിഹരിക്കാം. കൃത്യമായ സമയക്രമവും ചില സൂക്ഷ്മ നിയമങ്ങളും പാലിച്ചാൽ ഉറപ്പായും ടിക്കറ്റ് ലഭിക്കും. ഓൺലൈനായോ റെയിൽവേ കൗണ്ടറിലൂടെയോ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐ.ആർ.സി.ടി.സി., റെയികണക്ട് പോലുള്ള ആപ്പുകളും വെബ്സൈറ്റുകളും ഈ പ്രക്രിയ എളുപ്പമാക്കുന്നു.
രാവിലെ 10 മണിക്ക് എസി ടിക്കറ്റുകളുടെ റിസർവേഷൻ ആരംഭിക്കുമ്പോൾ, 11 മണിക്ക് സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ ലഭ്യമാകും. ഈ സമയങ്ങളിൽ കൃത്യമായി പ്രവർത്തിക്കാൻ കഴിയുകയാണെങ്കിൽ കൺഫേം ടിക്കറ്റുകൾ ലഭിക്കും. ഉദാഹരണത്തിന്, 11 മണിക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾക്ക് 10.55 മണിക്ക് തന്നെ ബുക്കിങ് ഫോമിൽ എല്ലാ വിവരങ്ങളും നിറച്ച് വയ്ക്കണം. പേയ്മെന്റ് ഓപ്ഷനുകളും മുൻകൂട്ടി തയ്യാറാക്കി വയ്ക്കുക.
നല്ല ഇന്റർനെറ്റ് കണക്ഷൻ ഉള്ളിടത്ത് നിന്ന് ബുക്കിങ് ചെയ്യുന്നത് പ്രധാനമാണ്. വൈഫൈ ഉപയോഗിക്കുമ്പോൾ കണക്ഷൻ ലോസ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. 11 മണി തെളിയുമ്പോൾ ട്രെയിനിലെ സീറ്റുകളുടെ ലഭ്യത പരിശോധിച്ച് റിഫ്രഷ് ചെയ്യുക. ഈ ചെറിയ നടപടികൾ പാലിച്ചാൽ ടിക്കറ്റ് നഷ്ടപ്പെടുന്ന പ്രശ്നം ഒഴിവാക്കാം. ഇനി നിങ്ങൾക്ക് ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാം.
Photo and News Source: Kairali News










