വായിൽ വെള്ളം വരുന്ന ബീഫ് റെസിപ്പി തയ്യാറാക്കാൻ സാധാരണ വീട്ടമ്മമാർക്കും എളുപ്പമാണ്. ആദ്യം ഒരു കിലോ ബീഫ് എടുത്ത്, അതിൽ മുളക്, മല്ലി, മഞ്ഞൾ, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി കുഴക്കുക. വെളിച്ചെണ്ണയും ഉപ്പും കറിവേപ്പിലയും ചേർത്ത് പ്രഷറുകുക്കറിൽ 4-5 വിസിൽ വരെ വേവിക്കുക.

അതിനുശേഷം ഒരു പാനിൽ ബീഫ് ഫ്രൈ ചെയ്യുക. ബീഫ് നന്നായി വറുത്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി കൊണ്ടാട്ടം മസാല തയ്യാറാക്കാം. പാനിൽ കുറച്ച് എണ്ണ ഒഴിച്ച് കൊണ്ടാട്ടം മുളക് വറുത്തു മാറ്റുക. തുടർന്ന് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, സവാള എന്നിവ ചേർത്ത് വഴറ്റുക. മഞ്ഞൾ, ജീരകം, ഗരംമസാല, കുരുമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. വറ്റൽ മുളക്, കൊണ്ടാട്ടം മുളക്, ടൊമാറ്റോ സോസ് എന്നിവ ചേർത്ത് ഉപ്പും ചേർത്ത് മസാല തയ്യാറാക്കുക. ബീഫ് പാത്രത്തിൽ ഈ മസാല ഒഴിച്ച് നന്നായി കലക്കുക. വായിൽ വെള്ളം വരുന്ന രുചികരമായ ബീഫ് റെസിപ്പി തയ്യാറാകും.

Photo and News Source: Kerala Online News