ന്യൂഡൽഹിയിൽ വെച്ച്, ബലാത്സംഗത്തെ അതിജീവിച്ച ഒരു 15 വയസ്സുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി, നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

മാറുന്ന കാലത്തിനനുസരിച്ച്, അതിജീവിതരുടെ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ പരിഗണിക്കുമ്പോൾ, 20 ആഴ്ച കഴിഞ്ഞാലും ഗർഭച്ഛിദ്രത്തിന് അനുമതി നൽകേണ്ടതാണ്. ഗർഭം തുടരാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കി.

എയിംസ് കോടതിയെ അറിയിച്ചത്, 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യുന്നത് പ്രായപൂർത്തിയാകാത്ത മാതാവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ്. ഭാവിയിൽ ദത്തെടുക്കൽ എന്ന സാധ്യത പരിഗണിക്കാമെന്നും അവർ നിർദ്ദേശിച്ചു.

അമ്മയ്ക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാവില്ലെങ്കിൽ ഗർഭച്ഛിദ്രം പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അതിജീവിതയ്‌ക്കും മാതാപിതാക്കൾക്കുമായിരിക്കണം. ശരിയായ തീരുമാനമെടുക്കാൻ അവർക്ക് കൗൺസിലിംഗ് നൽകാൻ കോടതി എയിംസിന് നിർദ്ദേശം നൽകി.

നിലവിലുള്ള നിയമപ്രകാരം ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20-24 ആഴ്ചകളാണ്. ഈ നിയമം പരിഷ്കരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി കോടതി.

Photo and News Source: Janam TV