ബെംഗളൂരുവിലെ ബൗറിങ് ആശുപത്രി മതിലിടിഞ്ഞ് സംഭവിച്ച അപകടത്തിൽ രണ്ട് മലയാളികളുടെ മരണമുണ്ടായി. ശിവാജിനഗറിലെ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ചത് എറണാകുളം പിറവം സ്വദേശികളായ സ്മിത രഘു (48) ഉം ലത (47) ഉം ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് മഴയിൽ നിന്നു രക്ഷ നേടാൻ മതിലിനോട് ചേർന്നുനിന്നപ്പോഴാണ് അപകടമുണ്ടായത്. അമൃതംപൊടി നിർമ്മിക്കുന്ന യൂണിറ്റിലെ ജീവനക്കാരായ ഇവർ വിനോദസഞ്ചാരത്തിനായി ബെംഗളൂരുവിലെത്തിയിരുന്നു. 56 പേരടങ്ങുന്ന സംഘമായിരുന്നു യാത്ര.

മഴ കനക്കുമ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിലിരുന്നവരെയാണ് അപകടം ബാധിച്ചത്. പരുക്കേറ്റ മലയാളികളായ പ്രീതി, സിജി, മായ എന്നിവർ ചികിത്സയിലാണ്. കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടസ്ഥലം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സന്ദർശിച്ചു.

Photo and News Source: Janam TV