കണ്ണൂരിൽ മെയ് 2-ന് രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം നടക്കുമെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. സുജിത് ഓവലത്ത് പ്രഖ്യാപിച്ചു. പാർക്കിൻസൺസ്, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സ എന്നിവയെക്കുറിച്ചുള്ള നൂതന പരിജ്ഞാനം പങ്കുവെക്കാനാണ് ഈ സമ്മേളനം. മാഗ്നറ്റ് ഹോട്ടലിൽ 9:30-ന് ഡോ. നിരൂപ് മുണ്ടയാടൻ ഉദ്ഘാടനം ചെയ്യും. ബേബി മെമ്മോറിയൽ ഹോസ്പിറ്റലും മലബാർ ഫൗണ്ടേഷൻ ഓഫ് ന്യൂറോ ആൻഡ് കാർഡിയാക് കെയറുമാണ് സംഘടിപ്പിക്കുന്നത്.
നാഡീസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനും ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യം. വിദഗ്ദ്ധരുടെ സെഷനുകൾ, പാനൽ ചർച്ചകൾ, ഇന്ററാക്ടീവ് ഫോറങ്ങൾ എന്നിവ ഉൾപ്പെടും. ഡി ബി എസ് സർജറിയുടെ പരിണാമം, പാർക്കിൻസൺസ് ചികിത്സ, സ്പൈനൽ കോർഡ് സ്റ്റിമുലേഷൻ, ബോട്ടുലിന് ടോക്സിൻ തെറാപ്പി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ ഉണ്ടാകും. ഡി ബി എസ് തെറാപ്പിയുടെ ഭാവിയെക്കുറിച്ചുള്ള പാനൽ ചർച്ച പ്രധാന ആകർഷണമാകുമെന്ന് ഡോ. സുജിത് വ്യക്തമാക്കി. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ. കെ.ടി. സുഹാസും പങ്കെടുത്തു.
Photo and News Source: Kerala Online News









