കോഴിക്കോട് പൊന്നാനി കടൽത്തീരത്ത് 23 കാരിയായ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവം പൊലീസ് അന്വേഷിക്കുന്നു. നാലുമാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത് കിടത്തിക്കൊണ്ടാണ് കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നിർമ്മിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. വിവാഹശേഷം തുടർച്ചയായ കലഹമുണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നു. ബൈക്കിൽ കറങ്ങാനിറങ്ങിയ ഇരുവരും വഴക്കിനെ തുടർന്ന് കടപ്പുറത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോയി. അവിടെ വാക്കുതർക്കത്തിനിടയിൽ മുഹമ്മദ് ഫാത്തിമയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി.
കൊലപാതകത്തിനുശേഷം കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് കടന്നുകളഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയവും തർക്കങ്ങൾക്ക് കാരണമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
Photo and News Source: Newsthen









