ബെംഗളൂരുവിൽ ഒരു മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശിയായ 19 കാരനായ ആദിത്യൻ ബാംഗ്ലൂർ ബി.ടി.എൽ. സ്കൂൾ ഓഫ് നേഴ്സിംഗിലെ രണ്ടാം വർഷ ബി.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു.
ഉച്ചയ്‌ക്ക് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂമിലെ മറ്റ് നാല് വിദ്യാർത്ഥികൾ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് ഈ ദുരന്തം കണ്ടെത്തിയത്. കോളേജ് അധികൃതർ ഉടൻ തന്നെ കുടുംബത്തെ വിവരം അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
മരണകാരണം ഇതുവരെ വ്യക്തമല്ല. വിദ്യാർത്ഥി തൂങ്ങിമരിച്ചതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷണത്തിലാണ്.
Photo and News Source: Janam TV










