കോട്ടയം: മഴയുടെ വരവോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം ലഭിച്ചു. ഇന്നലെ രാത്രി ഒരിടത്തും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരാത്തത് ശ്രദ്ധേയമാണ്. ചൂടുകാലത്ത് പലയിടങ്ങളിലും അരമണിക്കൂറോളം നിയന്ത്രണം നടപ്പിലാക്കിയിരുന്നു. ഓവര്‍ലോഡ് കാരണം ഡ്രിപ്പാവുന്നതാണെന്നും കെഎസ്ഇബി വ്യക്തമാക്കി. മഴയെത്തിയതോടെ ചൊവ്വാഴ്ച പരിമിതമായ നിയന്ത്രണം മാത്രമേ ആവശ്യമായിരുന്നുള്ളൂ.
കേന്ദ്രനിലയങ്ങളിൽ നിന്ന് 200 മെഗാവാട്ട് ലഭിക്കുകയും, പവര്‍ എക്‌ചേഞ്ചിലൂടെ വൈകുന്നേരം 6 മുതൽ 9 വരെ 200 മെഗാവാട്ട് വാങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തിന് ആശ്വാസമായി. എന്നാൽ, വേനല്‍മഴ കുറഞ്ഞാൽ പ്രതിസന്ധി തുടരാനുള്ള സാധ്യതയുണ്ട്. ഉയർന്ന ലോഡ് കാരണം പ്രസരണ ശൃംഖലയ്ക്ക് സമ്മര്‍ദ്ദം ഉണ്ടാകുന്ന പക്ഷം, ചീഫ് എന്‍ജിനീയരുടെ അനുമതിയോടെ അരമണിക്കൂറിൽ താഴെ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടി കെഎസ്ഇബി സ്വീകരിച്ചു.
Photo and News Source: Sathyam Online










