കൊച്ചിയിൽ വൃക്കദാനത്തിനുള്ള അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ദാതാവും സ്വീകർത്താവും വ്യത്യസ്ത മതക്കാരാണെന്ന കാരണത്താൽ എറണാകുളം ജില്ലാതല ഓതറൈസേഷൻ സമിതി അപേക്ഷ നിരസിച്ചിരുന്നു. അമ്പലപ്പുഴ സ്വദേശിനി നൽകിയ വൃക്ക, പുത്തൻകുരിശ് സ്വദേശിയായ ക്രിസ്തുമത വിശ്വാസിക്ക് ദാനം ചെയ്യാനായിരുന്നു സംയുക്ത അപേക്ഷ. സമിതി അനുമതി നിഷേധിച്ചതിനെതിരെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേൽ അപ്പീൽ നൽകിയിരുന്നു. ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
ദാതാവ് മുസ്ലിം വിശ്വാസിയും സ്വീകർത്താവ് ക്രിസ്തുമത വിശ്വാസിയുമാണ്. ഹർജിയിൽ, സമിതിക്ക് അനുമതി നൽകുകയോ അപ്പീൽ ഉടൻ തീർപ്പാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Photo and News Source: Mathrubhumi










