പുനലൂർ: ഏഴുവയസ്സുകാരി പേവിഷബാധയേറ്റു മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാരുടെ പേരിൽ പോലീസ് കേസെടുത്തു. ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത്, ജയസൂര്യ, സൂപ്രണ്ട് കെ. ആർ. സുനിൽകുമാർ എന്നിവരുടെ പേരിലാണ് കേസ registered ചെയ്തത്. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. കുട്ടിക്ക് പ്രതിരോധ വാക്സിൻ നൽകുമ്പോൾ വേണ്ട വ്യവസ്ഥകൾ പാലിക്കാതെ അശ്രദ്ധമായി ചികിത്സിച്ചെന്നാണ് പ്രഥമവിവര റിപ്പോർട്ടിലെ ആരോപണം.

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ അമ്മ ഹബീറയ്ക്ക് ചികിത്സാവിവരങ്ങൾ നൽകാതെ തെളിവുകൾ നശിപ്പിച്ചെന്നും ആരോപിക്കുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2025 ഏപ്രിൽ എട്ടിന് നായയുടെ കടിയേറ്റ കുട്ടിയെ വിളക്കുടിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എത്തിച്ച് പ്രതിരോധ വാക്സിൻ നൽകിയിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അവസാന ഡോസ് വാക്സിൻ എടുക്കുന്നതിനുമുൻപ് കുട്ടിക്ക് പനി ബാധിച്ചു.

Photo and News Source: Mathrubhumi