കൊച്ചി: സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരും കെഎസ്ഇബിയും ശ്രമിച്ചാലും ഫലമുണ്ടാകില്ല. കേരളത്തിലെ സബ്സ്റ്റേഷൻ ട്രാൻസ്‌ഫോർമറുകൾക്ക് പുറമേനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശേഷിയില്ല. വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ആവശ്യം 6,195 മെഗാവാട്ടാണ്. പ്രതിദിന ഉപഭോഗം 11.8 കോടി യൂണിറ്റിൽ എത്തിയിരിക്കുന്നു.
പ്രതിദിനം 1,600 മെഗാവാട്ട് കേന്ദ്രവിഹിതമായി ലഭിക്കുന്നു. സംസ്ഥാന ജലവൈദ്യുത പദ്ധതികളിൽ നിന്ന് 1,766 മെഗാവാട്ടും ഉത്പാദിപ്പിക്കപ്പെടുന്നു. പുറമേനിന്ന് 2,800 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും, ഇതിൽ ഭൂരിഭാഗവും അന്തഃസംസ്ഥാന ലൈനുകൾ വഴി കൊണ്ടുവരണം. 4,400 മെഗാവാട്ടാണ് പരമാവധി കൊണ്ടുവരാൻ കഴിയുക. 400 കെ.വി. സബ്സ്റ്റേഷനുകളിലെ ട്രാൻസ്‌ഫോർമറുകളുടെ ശേഷി കൂട്ടാതെ കൂടുതൽ വൈദ്യുതി കൊണ്ടുവരാനാകില്ല.
പുറമേനിന്ന് വൈദ്യുതി കൊണ്ടുവരണമെങ്കിൽ, കേന്ദ്രവിഹിതം സറണ്ടർ ചെയ്യേണ്ടതുണ്ട്. നിലവിലെ ട്രാൻസ്‌ഫോർമറുകളുടെ പരിമിതമായ ശേഷിയാണ് പ്രതിസന്ധിയുടെ മുഖ്യകാരണം.
Photo and News Source: Mathrubhumi










