കൊടുംചൂടിൽ 'തേൻവരിക്ക ക്യാമ്പ്' ആഘോഷമായി മാറി. കൊന്നക്കാട് 10-ാം വാർഡംഗം സനോജ് മാത്യുവിന്റെ ജനസേവനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കുട്ടികളുടെ സർഗാത്മകതയും ആശയവിനിമയവും വികസിപ്പിക്കാനായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സനോജ് മാത്യു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ദീപ, എ.ഡി.എസ്. സെക്രട്ടറി ലതാ മോഹനൻ, പഞ്ചായത്തംഗങ്ങൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു.

സുഭാഷ് വനശ്രീ, രാജൻ ചുള്ളി, ലതികാ ചന്ദ്രൻ എന്നിവർ പരിശീലനം നൽകി. മാലോത്തു കസബ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി പോൾ, കൊന്നക്കാട് ജി.എൽ.പി. സ്കൂൾ പ്രഥമാധ്യാപിക ജിൻസി ജോസഫ് സർട്ടിഫിക്കറ്റുകൾ നൽകി. കുട്ടികളുടെ അവധിക്കാലം സന്തോഷകരമായി മാറി.

Photo and News Source: Mathrubhumi