പേരാമ്പ്ര: മേപ്പയ്യൂരിലെ വിവാഹാഘോഷത്തിനിടെ നടന്ന അപകടകരമായ കാർ യാത്രയെത്തുടർന്ന് മോട്ടോർവാഹനവകുപ്പ് നടപടിയെടുത്തു. ബുധാഴ്ച മൂന്ന് ആഡംബര കാറുകൾ പരിശോധനയ്ക്കായി പേരാമ്പ്ര ജോ. ആർ. ടി. ഒ. ഓഫീസിൽ ഹാജരാക്കി. ഇജിൻ ലാൻ റോഷൻ, റഹിം മിഷാബ്, ദിനു അദ്നാൻ എന്നിവരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് ജോ. ആർ. ടി. എ. ടി. എം. പ്രഗീഷ് പ്രഖ്യാപിച്ചു. റോഡ് സേഫ്റ്റി ക്ലാസിലും പങ്കെടുക്കേണ്ടിവരും.
സ്വകാര്യ കാറുകൾ ഫാൻസി നമ്പർപ്ലേറ്റും സൈലൻസർ മാറ്റിയെന്നും കണ്ടെത്തി. ഏഴ് വാഹനങ്ങളിലായി 15-ഓളം ചെറുപ്പക്കാരുണ്ടായിരുന്നു. മോട്ടോർവാഹനവകുപ്പ് വാഹനങ്ങൾ പോലീസിനു കൈമാറി. ബാക്കിയുള്ള നാല് വാഹനങ്ങളും പിടികൂടും. തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഗതാഗത തടസ്സമുണ്ടാക്കിയതിനെതുടർന്ന് മേപ്പയ്യൂർ പോലീസും പരാതി രജിസ്റ്റർ ചെയ്തു.
Photo and News Source: Mathrubhumi









