കൊച്ചി: ആമസോൺ ഇന്ത്യൻ പ്രവർത്തന ശൃംഖല വിപുലീകരിക്കുന്നതിനായി 2,800 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചു. ജീവനക്കാരുടെ സുരക്ഷ, ആരോഗ്യപരിപാലനം, സാമ്പത്തിക ക്ഷേമം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് ഈ നിക്ഷേപം.

പ്രൊജക്റ്റ് ആഷ്റേയിലൂടെ ഇൻഷ്വറൻസ് പരിരക്ഷ വർധിപ്പിക്കുകയും സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ കൂടുതൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും. പുതിയ ഫുൾഫിൽമെന്റ്, ഡെലിവറി കേന്ദ്രങ്ങൾ സ്ഥാപിച്ച് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തും.

ആമസോൺ നൗ സേവനം വിപുലീകരിക്കുകയും കൃത്രിമ ബുദ്ധി, മെഷീൻ ലേണിങ് ഉപയോഗിച്ച് ഡെലിവറി കാര്യക്ഷമതയും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുകയും ചെയ്യും. 2030 ഓടെ 35 ബില്യൺ ഡോളർ നിക്ഷേപ പദ്ധതിയുടെ ഭാഗമാണിത്.

Photo and News Source: Janmabhumi