കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 2021-ലെ അപ്രമാദിത്വം അവസാനിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. 'ദീദി'യുടെ ഭരണം അവസാനിപ്പിക്കുമെന്നാണ് പി മാർക്ക്, മാട്രിസ് തുടങ്ങിയ ഏജൻസികളുടെ പ്രവചനങ്ങൾ. മാട്രിസ് സർവേ പ്രകാരം ബിജെപിക്ക് 146-161 സീറ്റുകളും തൃണമൂലിന് 125-140 സീറ്റുകളുമാണ് ലഭിക്കുമെന്ന് പ്രവചിക്കുന്നു. പി മാർക്ക് സർവേയിൽ ബിജെപിക്ക് 150-175 സീറ്റുകളും തൃണമൂലിന് 118-138 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്.
പീപ്പിൾസ് പൾസ് സർവേ മാത്രം തൃണമൂലിന് 177-187 സീറ്റുകളും എൻഡിഎയ്ക്ക് 95-110 സീറ്റുകളും പ്രവചിക്കുന്നു. 2021-ലെ പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിച്ച ബിജെപി, അടിത്തട്ടിലും മേൽത്തട്ടിലും സ്വാധീനം ചെലുത്താൻ ശ്രമിച്ചു. രണ്ടു ഘട്ടങ്ങളിലെയും റെക്കോഡ് വോട്ടെടുപ്പ് ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തിയിരുന്നു.
Photo and News Source: Mathrubhumi










