തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടി മൂലമുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കുന്നതിനായി ആരോഗ്യവകുപ്പ് ഒരു പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ആശുപത്രികളിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, കേസുകൾ നിരീക്ഷിക്കുന്ന സംവിധാനവും ശക്തമാക്കും. ഹോട്ട്സ്പോട്ട് മാപ്പിംഗും ഹബ് ആൻഡ് സ്പോക്ക് മാതൃകയും ഉപയോഗിച്ച്, കൂടുതൽ പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആശുപത്രികളെ തിരഞ്ഞെടുക്കും. ഈ സ്ഥലങ്ങളെ 'റെഡ് ഫ്ലാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനായി' പ്രഖ്യാപിച്ച്, അവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

വിദൂര പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലും ആന്റിവെനം ലഭ്യമാക്കുന്നതിനൊപ്പം, പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറൽ ആശുപത്രികളും ശക്തിപ്പെടുത്തും. ഹമ്പ് നോസ് പിറ്റ് വൈപ്പർ, മലബാർ പിറ്റ് വൈപ്പർ തുടങ്ങിയ പാമ്പുകളുടെ കടിയേറ്റാലുള്ള ചികിത്സയ്ക്കായി പ്രത്യേക പ്രോട്ടോക്കോളുകൾ നടപ്പിലാക്കും. ഡോക്ടർമാർക്ക് പാമ്പുകളെ തിരിച്ചറിയാനുള്ള പരിശീലനവും, നഴ്സുമാർക്ക് എൽഎംഎ പരിശീലനവും നൽകും. സർപ്പ വോളന്റിയർമാരുടെ സഹായത്തോടെ അധ്യാപകർക്ക് ബോധവൽക്കരണം നൽകാനും, സ്കൂൾ പാഠ്യപദ്ധതിയിൽ പാമ്പുകടി പ്രതിരോധ വിവരങ്ങൾ ഉൾപ്പെടുത്താനും സർക്കാർ ശുപാർശ ചെയ്യുന്നു. തൊഴിലാളികൾക്ക് ഗംബൂട്ടുകളും ഗ്ലൗസുകളും ഉറപ്പാക്കും.

Photo and News Source: Kvartha