വാഷിംഗ്ടൺ: അമേരിക്കയിലെ ശാസ്ത്ര-എഞ്ചിനീയറിംഗ് നയങ്ങളെ സ്വതന്ത്രമായി നിയന്ത്രിക്കുന്ന നാഷണൽ സയൻസ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. 1950-ൽ സ്ഥാപിതമായ ഈ ബോർഡ്, 25-ഓളം ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഒരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കി. ഏഴു പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്വയംഭരണാധികാരം തകർത്തെറിഞ്ഞ ഈ നടപടി, ശാസ്ത്ര സമിതിയെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമായി വിമർശകർ വിലയിരുത്തുന്നു.
ബോർഡിന്റെ സ്വതന്ത്ര നിലപാടുകൾ ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് വഴങ്ങുന്നവരാക്കി മാറ്റാനാണ് ട്രംപിന്റെ ലക്ഷ്യം. ശാസ്ത്രീയ ഗവേഷണങ്ങൾക്കും കാലാവസ്ഥാ പഠനങ്ങൾക്കുമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനും ശാസ്ത്രത്തെ ഭരണകൂടത്തിന്റെ പ്രചാരണായുധമാക്കാനുമാണ് ശ്രമം. മുൻ ബോർഡ് അംഗങ്ങൾ ഈ നടപടിയെ ശാസ്ത്രീയ സത്യങ്ങളെ അടിച്ചമർത്താനുള്ള ശ്രമമായി വിശേഷിപ്പിക്കുന്നു.
Photo and News Source: Kerala Online News










