2026-ലെ ആദ്യ പാദത്തിൽ ഇന്ത്യൻ മൊബൈൽ ആപ്പ് വിപണി 2,500 കോടി രൂപ (300 മില്യൺ ഡോളർ) വരുമാനം നേടി. മുൻവർഷത്തെ അപേക്ഷിച്ച് 33% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഗെയിമിംഗല്ലാത്ത ആപ്പുകളാണ് ഈ നേട്ടത്തിനു പ്രധാന കാരണം. ആപ്പുകൾ വഴി നടത്തുന്ന പണമിടപാടുകളിലൂടെ മാത്രം 200 മില്യൺ ഡോളറിലധികം വരുമാനം ലഭിച്ചു.

6.2 ബില്യൺ ഡൗൺലോഡുകൾ രേഖപ്പെടുത്തിയ ഈ കാലയളവിൽ, ആളുകൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനൊപ്പം പണം ചെലവഴിക്കാനും താല്പര്യം കാണിച്ചു. ജനറേറ്റീവ് AI, ഷോർട്ട് ഡ്രാമ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. AI അധിഷ്ഠിത ആപ്പുകളുടെ ഡൗൺലോഡിൽ 69% വർധനവുണ്ടായി. ഷോർട്ട് ഡ്രാമ ആപ്പുകളിൽ 403% വർധനവ് രേഖപ്പെടുത്തി. ചാറ്റ്ജിപിടി ഒറ്റയ്ക്ക് 30 കോടി ഡൗൺലോഡുകൾ നേടി, വരുമാനത്തിൽ മുൻനിരയിലുമായിരുന്നു.

ഗെയിമിംഗ് മേഖലയിൽ ഡൗൺലോഡുകളുടെ വേഗത കുറഞ്ഞിരുന്നെങ്കിലും ആഗോള ശരാശരിയേക്കാൾ മെച്ചപ്പെട്ട വളർച്ച ഇന്ത്യയ്ക്ക് കൈവരിക്കാനായി.

Photo and News Source: Malayalam Express