കുവൈത്ത്: കുവൈത്തിലെ ആരോഗ്യസേവനങ്ങൾ മെയ് 3-ന് ശനിയാഴ്ച മുതൽ പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. എല്ലാ ആശുപത്രികളിലും ശസ്ത്രക്രിയകൾ പൂർണ്ണശേഷിയിൽ പുനരാരംഭിക്കുമെന്നും, ആരോഗ്യപ്രവർത്തകർക്കു സാധാരണ അവധി അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും സുസജ്ജമായ സംവിധാനങ്ങളും ഈ തീരുമാനത്തിലേക്ക് നയിച്ചു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു. കഴിഞ്ഞ കാലയളവിൽ ആരോഗ്യപ്രവർത്തകർ കാഴ്ചവച്ച മികച്ച സേവനങ്ങളെ മന്ത്രാലയം പ്രശംസിച്ചു.
തുടർന്നും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും പൊതുജനങ്ങൾക്ക് മികച്ച ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കുമെന്നും ഡോ. അബ്ദുള്ള അൽ സനദ് വ്യക്തമാക്കി။
Photo and News Source: Sathyam Online










