ബോളിവുഡ് ചലച്ചിത്രമേഖലയിലെ ഇന്റിമേറ്റ് രംഗങ്ങളുമായി ബന്ധപ്പെട്ട് നടൻ അന്നു കപൂർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില പുരുഷ താരങ്ങൾ നിയന്ത്രണം വിട്ടുപെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംവിധായകൻ കട്ട് പറഞ്ഞാലും ഈ നടന്മാർ ഇത്തരം രംഗങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചില താരങ്ങൾ ഇന്റിമേറ്റ് രംഗങ്ങളെ ബോധപൂർവം മുതലെടുക്കാറുണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സംഭവം വിവരിക്കുകയുണ്ടായി. ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു. സംവിധായകൻ സീൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം തുടർന്നു. ഒടുവിൽ നടി അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കഷ്ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും, അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ലെന്നും അന്നു കപൂർ വെളിപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട നടീനടന്മാരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാൽ നടി ഈ അഭിമുഖം കണ്ടാൽ, തന്റെ വാക്കുകളെ ശരിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ താൻ എപ്പോഴും പ്രൊഫഷണലായിട്ടാണ് ഇത്തരം രംഗങ്ങളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Mathrubhumi










