വേനൽക്കാലത്ത് ഫിറ്റ്നസ് ദിനചര്യ പിന്തുടരുന്നത് ബുദ്ധിമുട്ടാണ്. കനത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് ക്ഷീണം, ഡീഹൈഡ്രേഷൻ, തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, വ്യായാമ സമയം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം.
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയം രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 3 വരെയാണ്. ഈ സമയത്ത് വ്യായാമം ഒഴിവാക്കുക. ചൂടുകാലത്ത് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ്. അത്രയും നേരത്തേ എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം വ്യായാമം ചെയ്യാം.
വ്യായാമം ചെയ്യുമ്പോൾ ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇരുണ്ട നിറങ്ങൾ ചൂട് ആകിരണം ചെയ്യും. വ്യായാമത്തിന് മുമ്പ് കുറഞ്ഞത് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ജിമ്മിലോ വീട്ടിലോ വ്യായാമം ചെയ്യുമ്പോൾ വെള്ളം നിറച്ച കുപ്പി അടുത്തെ വയ്ക്കുക. വ്യായാമം കഴിഞ്ഞ് കൂടുതൽ വെള്ളം കുടിക്കുക.
Photo and News Source: Samakalika Malayalam







