കടമ്പൂരിൽ കോൺഗ്രസ് നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭവും റോഡ് ഉപരോധവും നടന്നു. ഉദ്ഘാടനം ചെയ്തിട്ടും റോഡ് നിർമ്മാണം പൂർത്തീകരിക്കാത്തതിനെതിരെയായിരുന്നു പ്രക്ഷോഭം.
കടമ്പൂർ ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് പല റോഡുകളുടെയും ഉദ്ഘാടനം നടത്തിയെങ്കിലും ഒരു പ്രവർത്തിയും ആരംഭിക്കാത്തത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചത്. കടമ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പിണറായി സർക്കാരിന്റെയും ഇത്തരം അനാസ്ഥയെതിരെയായിരുന്നു സമരം.
കാടാച്ചിറ ഹൈസ്കൂളിൽ വച്ച് നടന്ന സമരത്തിൽ കെ.പി.സി.സി അംഗം അഡ്വ. വിപി അബ്ദുൽ റഷീദ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. ജിജു ആഡൂർ അദ്ധ്യക്ഷനായി. ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് കെ.വി. ജയരജൻ, കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.ഒ. രജേഷ്, അഭിലാഷ് ആഡൂർ, സനൽ കാടാച്ചിറ, ആരീഫ്, രാജിവൻ കപ്പണ എന്നിവർ പ്രസംഗിച്ചു. എം.പി. രജേഷ് നന്ദി പ്രസംഗിച്ചു.
Photo and News Source: Kerala Online News







