ബംഗളൂരുവിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ അതിവേഗ ബുള്ളറ്റ് ട്രെയിൻ ‘B-28’-ന്റെ നിർമ്മാണം രാജ്യത്തിന് ഒരു നാഴികക്കല്ലാണ്. വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ, പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യ ഹൈ-സ്പീഡ് ട്രെയിൻ എന്ന ബഹുമതി ഇതിനുണ്ട്.

മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള B-28, ഓരോ കോച്ചിനും 40 ശതമാനം കുറഞ്ഞ ചിലവിലാണ് നിർമ്മിക്കുന്നത്. 2027 മാർച്ചിൽ ആദ്യ മാതൃക പുറത്തിറങ്ങും. ആദ്യ സർവീസ് മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽവേ കോറിഡോറിലെ സൂറത്ത്-വാപി സെക്ഷനിലായിരിക്കും.

ദക്ഷിണേന്ത്യയിലെ നഗരങ്ങളായ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അമരാവതി എന്നിവയെ അതിവേഗ പാതയിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ യാത്ര സമയം 73 മിനിറ്റായി ചുരുങ്ങും. 867 കോടി രൂപയുടെ കരാറിലൂടെ ബി.ഇ.എം.എൽ ട്രെയിനുകൾ നിർമ്മിക്കുന്നു. ബി.ഇ.എം.എൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറി എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

Photo and News Source: Janam TV