കണ്ണൂരിൽ ടൗൺ സ്‌ക്വയറിലെ പാർക്കിങ് സ്ഥലത്ത് ഓഡിറ്റോറിയം നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് അധികൃതർ പിന്മാറിയത്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഒരു കോടി രൂപയുടെ പദ്ധതി ഇതോടെ നിലച്ചു. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടായ ആർട്ടിസ്റ്റ് ശശികലയാണ് ഈ നടപടിക്കായി ശക്തമായി പോരാടിയത്. മൈതാനത്തിന്റെ മുഖസൗന്ദര്യവും ശുദ്ധവായുവും സംരക്ഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പാർക്കിങ് സ്ഥലം നിലനിർത്തണമെന്നും ശശികല ആവശ്യപ്പെട്ടു.

രണ്ട് ഓപ്പൺ സ്റ്റേജുകൾ ഉണ്ടായിരുന്നിട്ടും അവ ഉപയോഗിക്കാതെ പദ്ധതി നടപ്പാക്കിയതായി അവർ ആരോപിച്ചു. രണ്ട് വർഷം മുമ്പേ തന്നെ ശശികല മന്ത്രിയെ സമീപിച്ച് പദ്ധതി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിനെതിരെ അവർ കോർപ്പറേഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. നിർമ്മാണത്തിനുള്ള അനുമതി നൽകിയിട്ടുണ്ടോയെന്നും വിവരാവകാശം വഴി അന്വേഷിച്ചു.

Photo and News Source: Kerala Online News