ഹിമാലയത്തിലേക്കുള്ള ട്രെയിന്‍ യാത്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാതയായ ചൈനയിലെ ചിങ്ഹായ്-ടിബറ്റ് റെയിൽവേയിലാണ് ഈ സേവനം. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കാണ് ഈ യാത്ര. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്റർ ഉയരത്തിലൂടെയാണ് ഈ യാത്രയുടെ ഭൂരിഭാഗവും. താങ്ങുല പാസിൽ എത്തുമ്പോൾ ഉയരം 5072 മീറ്ററായി ഉയരും. അന്തരീക്ഷത്തിലെ ഓക്സിജൻ നിരക്ക് 50 ശതമാനത്തിലധികം കുറയുന്നതിനാലാണ് യാത്രക്കാരുടെ ആരോഗ്യത്തിനായി ട്രെയിനിൽ ഓക്സിജൻ സിലിണ്ടറുകൾ സജ്ജമാക്കിയിരിക്കുന്നത്. രണ്ടു വിധത്തിലുള്ള ഓക്സിജൻ സംവിധാനങ്ങളാണ് ഇതില് ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രെയിനിലെ കോച്ചുകളിലേക്ക് ഓക്സിജൻ നേരിട്ട് നല്കി അന്തരീക്ഷ ഓക്സിജൻ നിലനിർത്തുന്ന സംവിധാനമാണ് ആദ്യത്തേത്. 2829 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ ഈ സംവിധാനം പ്രവർത്തിക്കുന്നു. യാത്രക്കാരുടെ സീറ്റുകൾക്ക് സമീപം സജ്ജമാക്കിയ ഓക്സിജൻ സിലിണ്ടറുകളിലൂടെ നേരിട്ട് ശ്വസിക്കാനും സാധിക്കുന്നു.
Photo and News Source: Kairali News








