പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിൽ നടന്ന ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഏറ്റെടുത്തു. ജർമ്മനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജസ്വീന്ദർ മുൾത്താനി, സോഷ്യൽ മീഡിയയിലൂടെ അവകാശവാദം ഉന്നയിച്ചു. സ്ഫോടനത്തിൽ മോട്ടോർസൈക്കിൾ പാർക്കിൽ സ്വയം പൊട്ടിത്തെറിച്ച ജഗ്രൂപ് സിംഗ് കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് ചിന്നിചിതറിയ മൃതദേഹഭാഗങ്ങൾ കണ്ടെത്തി.

മൂന്ന് മാസത്തിനിടെ സമർപ്പിത ചരക്ക് ഇടനാഴിയിൽ നടന്ന രണ്ടാമത്തെ സ്ഫോടനമാണിതെന്ന് പട്യാല എസ്എസ്പി വരുൺ ശർമ്മ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 24-ന് ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദിൽ സമാന സ്ഫോടനമുണ്ടായി. അന്ന് ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഭീകരബന്ധം സംശയിക്കുന്നതിനാൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. സംഭവം പഞ്ചാബിലെ സുരക്ഷാ സ്ഥിതി വീണ്ടും സംശയാസ്പദമാക്കുന്നു.

Photo and News Source: Janam TV