തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിൽ ഉപഭോക്താക്കളോട് സ്വയം നിയന്ത്രണം പാലിക്കാൻ കെഎസ്ഇബി ആവശ്യപ്പെട്ടു. അപ്രതീക്ഷിത വൈദ്യുതി ഉപയോഗ വർദ്ധനയും ലഭ്യത കുറവും കാരണം പ്രതിസന്ധി നേരിടാൻ ഉന്നതതല യോഗം തീരുമാനിച്ചു.
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാലാണ് നിർദ്ദേശം. ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെ നിയന്ത്രണം ഏർപ്പെടുത്താനും യോഗം അനുമതി നൽകി.
സ്ഥിതിഗതികൾ ദിവസേന വിലയിരുത്തുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. എനെർജി മാനേജ്മെന്റ് സെന്ററിനെ പൊതുജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ചുമതലപ്പെടുത്തി. വൈദ്യുതി വാഹന ചാർജിംഗ് രാത്രി സമയത്ത് ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റണമെന്നുമാണ് പ്രധാന നിർദ്ദേശം.
നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസി ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു. ഇത് ആരോഗ്യത്തിനും അനുകൂലമാണ്.
Photo and News Source: Kerala Online News










