ഇന്ത്യയിലെ ആഡംബര കാർ വിപണിയിലെ പ്രിയപ്പെട്ട ചെറുകാർ മിനി കുടുംബമാണ്. കൂപ്പർ ഹാച്ച്ബാക്കുകൾക്ക് പുറമെ പുതിയ മോഡലുകളുമായി മിനി ഇന്ത്യ തുടർച്ചയായി രംഗത്തിറങ്ങുന്നു. ഇപ്പോൾ രാജ്യത്ത് മിനി കൺവേർട്ടിബിൾ ജോൺ കൂപ്പർ വർക്ക്സ് പാക്ക് പുറത്തിറക്കിയിരിക്കുന്നു. 61.50 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ചാണ് ഈ മോഡൽ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. ബ്രാൻഡിന്റെ ഡീലർഷിപ്പുകൾ സന്ദർശിച്ച് പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ലക്ഷ്വറി ഹാച്ചിനായുള്ള ഡെലിവറി ഉടൻ തുടങ്ങും. എന്നാൽ പരിമിതമായ എണ്ണത്തിൽ മാത്രമേ ഈ മോഡൽ വിപണനത്തിനെത്തിക്കൂ.

ഡിസൈനിൽ മാറ്റമില്ലാതെ തന്നെ സ്പോർട്ടിയർ വിഷ്വൽ ഐഡന്റിറ്റി നൽകുന്നുണ്ട്. ജോൺ കൂപ്പർ വർക്ക്സിന് അനുയോജ്യമായ ഫ്രണ്ട് ഗ്രിൽ, റീഡിസൈൻ ചെയ്‌ത ബമ്പറുകൾ, സൈഡ് സ്കർട്ടുകൾ, ഡോർ എൻട്രി സിൽസ് എന്നിവയും പിയാനോ ബ്ലാക്ക് എക്സ്റ്റീരിയർ ട്രിം, വീൽ ആർച്ച് ക്ലാഡിംഗ് എന്നിവയും മിനി കൺവേർട്ടിബിളിനെ വേറിട്ടുനിർത്തുന്നു. ലെജൻഡ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുന്നത്. 17 ഇഞ്ച് ജെസിഡബ്ല്യു സ്പ്രിന്റ് സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും പിന്നിൽ ലംബമായി വിന്യസിച്ചിരിക്കുന്നു.

Photo and News Source: DriveSpark