തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപെട്ടു. ചൊവ്വാഴ്ച തെക്കൻ, മധ്യ കേരളത്തിൽ വ്യാപകമായി മഴ ലഭിച്ചു. വടക്കൻ മേഖലയിൽ വൈകുന്നേരം വരെ മഴ കുറവായിരുന്നു. വരുന്ന ദിവസങ്ങളിൽ സംസ്ഥാനമെമ്പാടും കനത്ത മഴയ്ക്കുള്ള സാധ്യതയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച മുതൽ മഴ കൂടുതൽ ശക്തമാകും. എട്ടു ജില്ലകളിൽ മഞ്ഞമുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച: കണ്ണൂർ, കാസർകോട്; വെള്ളിയാഴ്ച: പത്തനംതിട്ട, ഇടുക്കി, വയനാട്; ശനിയാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം.

കഴിഞ്ഞ ദിവസങ്ങളിലെ കഠിനമായ ചൂടിന് ഈ മഴ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.

Photo and News Source: Kerala Online News