ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്നാരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ് മേൽ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് സംഘടനയാണ് പരാതി നൽകിയത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ നിയമവിരുദ്ധമാണെന്നാണ് പരാതിയിൽ പറയുന്നത്.

രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരെ കർശന നടപടി വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു. വിജയ് മേൽ സ്വമേധയാ കേസെടുക്കണമെന്നും സംഭവത്തിൽ അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ആവശ്യം.

വിജയ് മേൽ അമിതാരാധന മൂലം കുട്ടികൾ കരയുന്നതും ഭക്ഷണം നിരസിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടികളുടെ വൈകാരിക പ്രകടനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Photo and News Source: Samakalika Malayalam