മില്‍മ പാലിന്റെ വില ഇന്ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ചര്‍ച്ച ചെയ്യപ്പെടുന്നു. സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ലിറ്ററിന് നാല് രൂപ വരെ വില കൂട്ടാനുള്ള നീക്കം തുടങ്ങിയിരിക്കുന്നു.
വിലക്കൂട്ടലിനെക്കുറിച്ച് ഡയറക്ടർ ബോർഡ് ധാരണയിലെത്തുമെന്ന പ്രതീക്ഷയുണ്ട്. എങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടാകയാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകണമെന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിലാകും.
ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വില കൂട്ടണമെന്ന് മില്‍മ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകരെ സഹായിക്കാനായി പാല്‍വില കൂട്ടണമെന്ന് മേഖല യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കാരണം സർക്കാർ മുമ്പ് അനുമതി നല്‍കിയിരുന്നില്ല.
Photo and News Source: Kerala Online News










