കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. സംരക്ഷണ ഭിത്തി നവീകരണത്തിനിടെ ആറാം വളവില്‍ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയര്‍ത്തി പൊക്കുന്നതിനാണ് പകല്‍ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഈ പ്രവൃത്തി നടക്കുക.

ഭാരവാഹനങ്ങള്‍ക്കും മൾട്ടി ആക്സിൽ വാഹനങ്ങള്‍ക്കും ചുരത്തില്‍ പൂർണ്ണ നിയന്ത്രണവും മറ്റു വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയര്‍ ഇത് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റർ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു പതിച്ചിരുന്നു.

ഒമ്പതാം വളവില്‍ പുതിയ കൈവരി ഒരുക്കുന്ന പ്രവൃത്തിയും ഇന്ന് നടക്കും. വ്യൂ പോയിന്റില്‍ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോണ്‍ നെറ്റ് ഇടുന്ന പ്രവൃത്തിയുമാണ് നടക്കുക. ഗതാഗതം സുഗമമാക്കാൻ ഈ നടപടികൾ കാത്തിരിക്കുന്നു.

Photo and News Source: Siraj Live