യു.ജി.സി. പുതിയ മാർഗരേഖ പ്രകാരം, സംസ്ഥാന സർക്കാരിന്റെ എതിർപ്പില്ലാരേഖ (എൻ.ഒ.സി.) വാങ്ങി ഏതു കോളേജും കല്പിതസർവകലാശാലയാക്കാം. ഓഫ് കാമ്പസുകൾ തുടങ്ങാനും തടസ്സമില്ല. ഇതോടെ, അഫിലിയേറ്റഡ് കോളേജുകൾ ഇല്ലാതാവുമെന്ന ഭീഷണി പൊതുസർവകലാശാലകൾക്കുണ്ട്.

കല്പിതസർവകലാശാലയിൽ വിദ്യാർഥിപ്രവേശനം, ഫീസ് നിർണയം, സിലബസ്, കോഴ്‌സുകൾ, ബിരുദദാനം, അധ്യാപകനിയമനം എന്നിവ മാനേജ്‌മെന്റിനാണ്. യു.ജി.സി. മാർഗരേഖ പാലിച്ചാൽ മതി. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാകുമെന്നതാണ് പ്രധാന ആശങ്ക.

നിലവിലെ എയ്ഡഡ് കോളേജ് കല്പിതസർവകലാശാലയായാലും ശമ്പളവും പെൻഷനും സംസ്ഥാന സർക്കാർ തുടരണം. സാമ്പത്തികഭാരം വഹിക്കേണ്ടിവരുമെന്നതൊഴിച്ചാൽ സർക്കാരിനു മറ്റു ചുമതലകളില്ല. എൻ.ഒ.സി. നൽകാൻ വ്യവസ്ഥ വെക്കാം.

ശ്യാം ബി. മേനോൻ കമ്മിഷൻ സ്വകാര്യ സർവകലാശാല മതിയെന്ന് ശുപാർശ ചെയ്തിരുന്നു. സ്വകാര്യ സർവകലാശാലാ ബിൽ പാസാക്കിയെങ്കിലും ഗവർണർ അംഗീകരിച്ചില്ല. മാർ ഇവാനിയോസ്, രാജഗിരി കോളേജുകൾ കല്പിതപദവിക്കായി ശ്രമിച്ചെങ്കിലും സർക്കാർ എൻ.ഒ.സി. നിരാകരിച്ചു.

Photo and News Source: Mathrubhumi