ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന് രാജിന്റെ മരണത്തിനെതിരെ ഡോ. എം കെ റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരെ യാതൊരു പരാതിയും നിതിന് നല്‍കിയിട്ടില്ലെന്നും മുന്‍വൈരാഗ്യമില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ പ്രസ്താവിച്ചു.

പോലീസ് കേസ് ഡയറിയില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും മാധ്യമ സമ്മര്‍ദ്ദം കാരണം അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നിതിന് രാജിനെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ട്. നിതിന് എതിരെ ഹണി ട്രാപ്പ് കേസ് പരാതി ഉണ്ടായിരുന്നു. ഫായീസ് എന്നയാളുടെ പരാതി പിന്നീട് പിന്‍വലിച്ചു.

പെണ്‍കുട്ടി എന്ന വ്യാജേന പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് പരാതി. ലോണ്‍ ആപ്പിള്‍ നിന്ന് പണം എടുത്തതിന്റെ ബാധ്യത ഈ സംഭവത്തിനുണ്ടാകാം. ഈ കേസില്‍ നിതിന് സസ്പെഷന്‍ നേരിട്ടെന്നും അദ്ധ്യാപകന്‍ ആരോപിക്കുന്നു.

Photo and News Source: Kerala Online News